ഇറ്റാലിയൻ ഭാഷാ പരീക്ഷയിൽ കോപ്പിയടിച്ചെന്ന സംശയത്തിൽ ഫുട്‌ബോൾ താരം ലൂയിസ് സുവാരസിനെതിരെ പൊലീസ് അന്വേഷണം. ബാഴ്‌സലോണ വിടുമെന്നുറപ്പായ ഉറുഗ്വേ താരം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സീരി എയിലേക്ക് കൂടുമാറുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ പൗരത്വം നേടാൻ അപേക്ഷിച്ച സുവാരസ് അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് ഭാഷാപരീക്ഷക്ക് വിധേയനായത്. രണ്ട് മണിക്കൂർ കൊണ്ട് ഉത്തരമെഴുതേണ്ട പരീക്ഷ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി സ്ഥലംവിട്ടതോടെയാണ് താരം സംശയത്തിന്റെ നിഴലിലായത്.

പരീക്ഷാ പേപ്പർ സുവാരസിന് നേരത്തെ തന്നെ ലഭിച്ചതായും ലഭിക്കുന്ന മാർക്ക് എത്രയായിരിക്കുമെന്ന് താരത്തിന് മുൻകൂർ അറിവുണ്ടായിരുന്നുവെന്നുമാണ് താരം പരീക്ഷക്കിരുന്ന പെറുഗിയയിലെ അധികൃതർ സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. താരത്തിന് പരീക്ഷയ്ക്കുള്ള സന്നാഹങ്ങൾ ചെയ്തു നൽകിയെന്ന് യുവന്റസ് ക്ലബ്ബാണെന്നും, ക്രമക്കേട് നടത്തിയതായി തെളിഞ്ഞാൽ സുവാരസും ക്ലബ്ബും നിയമക്കുരുക്കിലാവുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

courtsey