റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസിന് വേണ്ടി പ്രീമിയർ ലീഗ്‌ വമ്പന്മാരായ ചെൽസിയും ആഴ്സണലും രംഗത്ത്. 20 കാരനായ ലെഫ്റ്റ് വിങ്ങർക്ക് വേണ്ടി വൻതുക തന്നെ മുടക്കാൻ ഇരുക്ലബുകളും തയാറാണ്. 2025 വരെ റയലിൽ കരാറുള്ള താരത്തിനായി റയലും ഉയർന്ന തുകയാണ് ആവശ്യപ്പെടുന്നത്.

Vinicus jr

ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയിൽ നിന്നാണ് വിനീഷ്യസ് 2018 ൽ റയലിലെത്തുന്നത്. ഈ സീസണിൽ റയലിനായി 29 മത്സരങ്ങളിൽ ഇറങ്ങിയ വിനീഷ്യസ് 3 ഗോളുകളും രണ്ടു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. എന്നാൽ താര സമ്പന്നമായ റയൽ നിരയിൽ ആദ്യഇലവനിൽ സ്ഥാനം കണ്ടെത്താൻ വിഷമിക്കുകയാണ് വിനീഷ്യസ്. അതിനാൽ തന്നെ കൂടുമാറാൻ വിനിഷ്യസിനും തലപര്യമുണ്ടെന്നാണ് റിപോർട്ടുകൾ.