തന്റെ അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. സ്‌കോട്ടിഷ് ക്ലബ് റോസ് കൺട്രിയുടെ സ്‌കോട്ടിഷ് പരിശീലകൻ സ്റ്റുവർട്ട് കെറ്റിൽവെല്ലിനെ കണ്ട് ഡി ഹിയ മാത്രമല്ല ഫുട്ബോൾ ആരാധകർ ഒന്നടങ്കം ഞെട്ടലിലിലാണ്. ഡി ഹിയയെ അതെ മുഖസാദൃശ്യമാണ് കെറ്റിൽവെല്ലിനുമുള്ളത്. തന്റെ അപരന്റെ ചിത്രം ഡി ഹിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്.

36 കാരനായ കെറ്റിൽവെൽ നേരത്തെ ഇംഗ്ലീഷ് ക്ലബായ ക്യുൻസ് പാർക് റേഞ്ചേഴ്സ്, സ്‌കോട്ട്ടിഷ് ക്ലബായ ക്ലയ്ഡ്, റോസ് കൺട്രി എന്നിവയ്ക്ക് വേണ്ടി കളിച്ച താരമാണ്. റോസ് കൺട്രിയുടെ സഹപരിശീലകനായ കെറ്റിൽവെൽ ഈ സീസണോടെയാണ് റോസ് കൺട്രിയുടെ മുഖ്യപരിശീലകനായി മാറുന്നത്. ഇതോടെയാണ് കെറ്റിൽവെല്ലിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയത്.