ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പൗലോ ഡിബാലയ്ക്കുമൊപ്പം ആക്രമണ നിരയിൽ പന്ത് തട്ടാൻ പ്രീമിയർ ലീഗ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. പ്രീമിയർ ലീഗിലെ പടക്കുതിരകളായ വോൾവ്‌സിന്റെ വിങ്ങർ അഡാമ ട്രയോറയ്ക്കായാണ് യുവന്റസ് രംഗത്തുള്ളത്. ട്രയോറയെ സ്വന്തമാക്കാൻ ഗോൾകീപ്പർ മാറ്റിയ പെരിൻ, പ്രതിരോധ താരങ്ങളായ ഡാനിയേൽ റുഗാനി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ വിട്ടു നൽകാനും യുവന്റസ് തയാറാണെന്നാണ് റിപോർട്ടുകൾ.