ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററും നൈജീരിയൻ താരവുമായ ബെർതലാമ്യു ഓഗ്‌ബച്ചേ മുംബൈ സിറ്റി എഫ്സിയിലേക്കടുക്കുന്നു. താരവുമായി മുംബൈ സിറ്റി ധാരണയായതായി അടുത്ത വൃത്തങ്ങൾ ദി വിസിലിനോട് വ്യക്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്യുന്ന വേതനത്തെക്കാൾ കൂടുതൽ വേതനമാണ് മുംബൈ ഓഗ്‌ബച്ചേയ്ക്ക് മുന്നിൽ സമർപ്പിച്ചത്. ഇക്കാര്യം തന്നെയായാവാം താരത്തെ കൂടുമാറാൻ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.

നേരത്തെ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നുമാണ് താരം കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരം 15 ഗോളുകൾ നേടിയിരുന്നു.