മോഹൻ ബഗാൻ ഐഎസ്എല്ലിൽ എത്തിയതോടെ ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലേക്ക് വരണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ ഐഎസ്എൽ പ്രവേശനത്തിനായി ഈസ്റ്റ് ബംഗാളിന് മുന്നിൽ കടമ്പയായി നിൽക്കുകയാണ് അവരുടെ ഇൻവെസ്റ്റെർസ് ആയ ക്വസ്സ്‌. ഈസ്റ്റ് ബംഗാളും ക്വസും തമ്മിൽ നിലവിൽ അത്ര നല്ല ബന്ധത്തിലല്ല. അതിനാൽ തന്നെ ഐഎസ്എല്ലിൽ പ്രവേശിക്കാനായുള്ള ഫ്രാഞ്ചെസി ഫീ നൽകാൻ ക്വസ്സ് ഒരുക്കമല്ല. എന്നാൽ കമ്പനിയുമായി ചർച്ചയിലാണെന്നും 48 മണിക്കൂറിൽ ഒരു തിരുമാനമുണ്ടാവുമെന്നാണ് ക്ലബ് അധികൃതർ അറിയിക്കുന്നത്. ക്വസിന്റെ ഭാഗത്ത് നിന്ന് അനുകൂല തിരുമാനം ഇല്ലെങ്കിൽ മറ്റു നിക്ഷേപകരെ കണ്ടെത്തുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കുന്നു.

നിലവിൽ ക്വസ്സ് അനുകൂല നിലപാട് എടുക്കാതിരിക്കുകയൂം മറ്റു നിക്ഷേപകരെ കണ്ടെത്താനായില്ലെങ്കിലും ഈസ്റ്റ് ബംഗാളിന് ഒരു സീസൺ കൂടി ഐ ലീഗ് കളിക്കേണ്ടി വരും.