വെയ്ൻ റൂണിയുടെ റെക്കോർഡ് മറികടന്ന് മാസന്‍ ഗ്രീന്‍വുഡ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടിയതോടെയാണ് ഗ്രീൻവുഡ്‌ ഇതിഹാസ താരം വെയ്ൻ റൂണിയുടെ റെക്കോർഡ് മറികടന്നത്. യുണൈറ്റഡിനുവേണ്ടി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഗ്രീന്‍വുഡ് നേടിയത്. നിലവില്‍ 18 വയസും 282 ദിവസുമാണ് ഗ്രീന്‍വുഡിന്റെ പ്രായം. 19 വയസും 125 ദിവസവും പ്രായമുള്ളപ്പോഴാണ് റൂണി തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ ഗോള്‍ നേടിയത്. ഈ പ്രായത്തിൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നേടാൻ സാധികാത്ത റെക്കോർഡാണ് ഗ്രീൻവുഡ് തന്റെ പേരിലാക്കിയത്. 19 വയസിനുള്ളില്‍ തന്നെ യുണൈറ്റഡിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഇതിനോടകം ഗ്രീന്‍വുഡ് സ്വന്തമാക്കിക്കഴിഞ്ഞു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയാണ് ഇക്കാര്യത്തിൽ ഗ്രീന്‍വുഡ് മറികടന്നത്.