സൂപ്പർ ക്ലബ് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ആരാധകർ. ബാഴ്‌സലോണ സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അര്‍ജന്റീന ഇതിഹാസം തന്നെയായ ഡീഗോ മറഡോണയാണ്. രണ്ടാം സ്ഥാനത്ത് ബ്രസീല്‍ മാന്ത്രികന്‍ റോണാള്‍ഡീഞ്ഞോയാണുള്ളത്. മെസി മൂന്നാമതും ജോണ്‍ ക്രൈഫ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഇനിയെസ്റ്റ അഞ്ചാമതും സാവി ആറാം സ്ഥാനത്തുമുണ്ട്. കാര്‍ലോസ് പുയോള്‍ ഏഴാം സ്ഥാനത്തും ബ്രസീല്‍ ഇതിഹാസം എട്ടാം സ്ഥാനത്തും മറ്റൊരു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഒന്‍പതാം സ്ഥാനത്തും സുവാരസ് 11ാം സ്ഥാനത്തുമാണ് ഉള്ളത്. വോട്ടെടുപ്പില്‍ മറഡോണയ്ക്ക് 582 വോട്ടുകളും റൊണാള്‍ഡീഞ്ഞോയ്ക്ക് 440 വോട്ടുകളുമാണ് ലഭിച്ചത്.