എഫ്എ കപ്പ് സെമിഫൈനലിൽ ചെൽസിയോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഒലിവർ ജിറൂദ്, മൈസൻ മൗണ്ട് എന്നിവരുടെ ഗോളും ഹാരി മഗ്വയറിന്റെ സെൽഫ് ഗോളുമാണ് ചെൽസിയുടെ 3 ഗോളുകൾ തികച്ചത്. ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളായിരുന്നു യുണൈറ്റഡിന് ആശ്വാസമായത്.