ചെൽസിയുടെ ബ്രസീലിയൻ വിങ്ങർ വില്യനെ ടീമിലെത്തിക്കാൻ അപ്രതീക്ഷിത നീക്കവുമായി ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ്.വരുന്ന സമ്മർ ട്രാൻസ്ഫെറിൽ ഫ്രീ ട്രാൻസ്ഫെറിൽ വില്ല്യനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നതായി ഇംഗ്ലീഷ് പത്രം ദി സൺ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഫ്രീ ട്രാൻസ്ഫെർ ചർച്ച ചെയ്യാനായി യുണൈറ്റഡ് താരത്തിന്റെ ഏജന്റ് കിയ ജോർബിച്ചായനെ ബന്ധപ്പെട്ടുവെന്നാണ് ഫ്രാൻസ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നത്.ജൂൺ മുപ്പതോടെ വില്ല്യന് ചെൽസിയുമായുള്ള കരാർ അവസാനിക്കുകയാണ്.കരാർ പുതുക്കാൻ താരത്തിനും ക്ലബ്ബിനും താല്പര്യമില്ലെന്നാണ് സൂചന.കഴിഞ്ഞ ആഗസ്റ്റിൽ 32 വയസ്സ് തികഞ്ഞ വില്യൻ മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു.പക്ഷെ മുപ്പത് കഴിഞ്ഞ താരങ്ങളെ ടീമിൽ നിലനിർത്തേണ്ടതില്ല എന്ന നയം കാരണം ചെൽസി കരാർ നീട്ടാൻ തയാറല്ല.കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും അഞ്ച് അസിസ്റ്റുകളും വില്യൻ നേടിയിട്ടുണ്ട്.