കഴിഞ്ഞ ആറു വർഷമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്നു സന്ദേശ് ജിങ്കൻ. എന്നാൽ അടുത്ത സീസണിൽ ആ കുന്തമുന ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല. ജിങ്കനുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിടുമ്പോൾ ജിങ്കൻറെ വിടവ് ആര് നികത്തും എന്ന ചോദ്യവും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. ജിങ്കന് പകരം ബ്ലാസ്റ്റേഴ്‌സ് ചിലപ്പോൾ ഒരു വിദേശ ഡിഫെൻഡറെ ടീമിലെത്തിക്കുമെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ ജിങ്കൻറെ പിൻഗാമിയായി കണക്കാക്കുന്നത് മലയാളി താരം അബ്ദുൽ ഹക്കുവിനെയാണ്.

25 കാരനായ ഈ മലയാളി ഡിഫൻഡർ മികവ് പുലർത്തുന്നുണ്ടെങ്കിലും ചില മേഖലകളിൽ മെച്ചപ്പെടാനുണ്ട്. കിബു വികുനയ്ക്ക് കീഴിൽ താരത്തിന് വളരാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. നല്ല പോലെ ചെത്തിമിനുക്കിയയെടുത്തൽ ഇന്ത്യൻ ദേശീയ ടീമിന്റെ പ്രതിരോധത്തിന് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സംഭാവനയായി ഹക്കു മാറും. കഴിഞ്ഞ സീസണിൽ രാജു ഗെയ്ക്‌വാദിനേക്കാൾ മികച്ച കളി പുറത്തെടുത്ത താരമാണ് ഹക്കു. എന്നാൽ ഷെറ്റോറി അനുഭവസമ്പത്തിന് പ്രാധാന്യം നൽകിയതോടെ ഹക്കു പലപ്പോഴും സൈഡ് ബെഞ്ചിലും രാജു ഗെയ്ക്‌വാദ് ആദ്യ ഇലവനിലുമെത്തി.

സാറ്റ് തിരൂരിന്റെ അക്കാദമിയുടെ വളർന്ന് വന്ന ഹക്കു. ഡിഎസ്കെ ശിവജിയൻസിന് വേണ്ടിയാണ് ആദ്യം കളിച്ചത്. തുടർന്ന് 2016-17 സീസണിൽ ഫത്തേഹ് ഹൈദരബാദിന് വേണ്ടിയും ഈ മലയാളി ബൂട്ടണിഞ്ഞു. അന്ന് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഫുൾ ബാക്ക് പൊസിഷനിൽ മികച്ച പ്രകടനമാണ് ഹക്കു നടത്തിയത്. തുടർന്ന് ഐഎസ്എൽ പ്ലയെർ ഡ്രാഫ്റ്റിലൂടെ താരത്തെ നോർത്ത് ഈസ്റ്റ് സ്വന്തമാകുകയായിരുന്നു. തുടർന്ന് 2018 ലാണ് ഹക്കു ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഹക്കുവിലൂടെ ബ്ലാസ്റ്റേഴ്‌സ് വലിയ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നു എന്ന് വ്യക്തമാകുന്നതാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാർ.

abdul hakku

who’s next jinghan in kerala blasters