പ്രിമിയർ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ ലിവർപൂളിന്റെ കിരീടനേട്ടത്തെയും ക്ലബ്ബിന്റെ ഭാവിയെ സംബന്ധിച്ചും മനസ്സ് തുറന്ന് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ളോപ്പ്. ’30 വർഷത്തിനുശേഷം ലിവർപൂൾ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായിരിക്കുകയാണ്. ക്ലബിന്റെ ഈ വിജയം ഇനിയും തുടരും’ ക്ളോപ്പ് പറഞ്ഞു.

ക്ളോപ്പിന്റെ വാക്കുകളിലേക്ക്…

“കഴിഞ്ഞ 13 മാസങ്ങൾ ഞങ്ങൾക്ക് വളരെ സവിശേഷമായിരുന്നു, എന്റെ ഫുട്ബോൾ ജീവിതത്തിലെ അവിശ്വസനീയമായ സമയമായി ഞാനതിനെ കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് മുമ്പ് ഞാൻ ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. ഞങ്ങളുടെ ടീം കാണിക്കുന്ന സ്ഥിരത വളരെ അസാധാരണമാണ്. ഈ വിജയത്തോടെ ഞങ്ങൾ ഒന്നും അവസാനിപ്പിക്കുന്നില്ല. ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതുണ്ട്. കാരണം ഞങ്ങൾക്ക് ഇനിയും അവസരങ്ങൾ ഉണ്ട്. ഞങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ ഇതിനർത്ഥം ഞങ്ങൾ എല്ലാം വിജയിക്കുമെന്ന് അർത്ഥമാക്കുന്നില്ല, പക്ഷേ ഞങ്ങൾ മെച്ചപ്പെടും എന്നാണ്. ഞങ്ങൾക്കിപ്പോൾ 19 ഇംഗ്ലീഷ് ലീഗ് കിരീടങ്ങളുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 കിരീടങ്ങളെക്കാൾ ഒരു കുറവ്. നിലവിലെ സീസൺ ലിവർപൂളിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സീസണായിരുന്നു. ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ, സാദിയോ മാനെ എന്നിവരോടൊപ്പം റെഡ്സ് തുടർച്ചയായി 18 കളികളിൽ വിജയിച്ചു. ടീം മുഴുവനും ആധിപത്യം പുലർത്തുന്ന സമയത്ത്, ആൻഫീൽഡിലെ അന്തരീക്ഷം തുല്യ ബഹുമതിക്ക് അർഹമാണ്.ചാമ്പ്യൻസ് ലീഗിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെ പരാജയപ്പെടുന്നതിന് മുമ്പ് 44 മത്സരങ്ങളിൽ റെഡ്സ് എതിരില്ലാത്ത മുന്നേറുകയായിരുന്നു. സീസൺ മുഴുവൻ തോൽവി വഴങ്ങാത്ത ആഴ്സണലിന്റെ റെക്കോർഡിനെ ലിവർപൂളിന് മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരുടെ 2003-04 സീസണിലെ വിജയ അനുപാതത്തേക്കാൾ മികച്ചതാണ് ഞങ്ങളുടേത്. ആഴ്സണൽ ആ സീസണിൽ 26 വിജയങ്ങളും 12 സമനിലകളുമാണ് നേടിയത്. ഞങ്ങൾക്ക് ഏഴ് കളികൾ ബാക്കി നിൽക്കെ 28 വിജയങ്ങളുണ്ട്’


We don’t stop at anything, because we still have the opportunity; jurgen klopp