ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സേവിന് 50 വയസ്സ്.ഫുട്ബോൾ ചക്രവർത്തി പെലെയുടെ ബുള്ളറ്റ് ഹെഡ്ഡർ ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റിയ ഇംഗ്ലിഷ് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ് നടത്തിയ സേവാണ് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾ സേവായി കണക്കാക്കുന്നത്.
1970 ജൂൺ 7ന് മെക്സിക്കോയിലെ ഗ്വാദലജര ജസില്കോ സ്റ്റേഡിയമാണ് ആ അനശ്വര നിമിഷത്തിന് സാക്ഷ്യംവഹിച്ചത്. മൽസരംഎതിരില്ലാതെ ഒരു ഗോളിന് ബ്രസീൽ ജയിച്ചെങ്കിലും ബാങ്ക്സിന്റെ സേവിന്റെ പേരിലാണ് ആ മൽസരം അറിയപ്പെട്ടത്. 1966 ലോകകപ്പ് ഉയർത്തിയ ഇംഗ്ലണ്ടിന്റെ ഗോൾവലയം കാത്തതും ബാങ്ക്‌സ് ആയിരുന്നു. എന്നാൽ അദ്ദേഹം ഇതിഹാസമായത് 1970 ലോകകപ്പിലെ ആ അവിശ്വസനീയമായ രക്ഷപ്പെടുത്തലിലൂടെയാണ്. ഇംഗ്ലിഷ് നായകൻ ബോബി മൂറും പെലെയും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു ഇംഗ്ലണ്ട്‌– ബ്രസീൽ മൽസരം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 67,000 കാണികൾ. മത്സരത്തിനിടെ വലതു വിങ്ങിൽനിന്നുള്ള ജഴ്‌സിഞ്ഞോയുടെ ക്രോസ് വായിക്കുന്നതിൽ ബാങ്ക്‌സ് പിഴച്ചു. ഉയർന്നു പൊങ്ങിയ പെലെ പന്ത് ബാങ്ക്‌സിന്റെ വലതു പോസ്‌റ്റിനു സമീപം ഗ്രൗണ്ടിലേക്ക് ഹെഡ് ചെയ്‌തു. ഗോളെന്ന് അലറിവിളിച്ച പെലെയുടെ കണക്കുക്കൂട്ടൽ തെറ്റിയത് പെട്ടന്നാണ്. മറുപോസ്‌റ്റിൽ പന്തു പ്രതീക്ഷിച്ച.ബാങ്ക്‌സ് ഞൊടിയിടയിൽ ദിശമാറി മുഴുനീളം ഡൈവ് ചെയ്‌ത് ഗോൾലൈനിനു തൊട്ടുമുന്നിൽനിന്ന് പന്ത് ക്രോസ്‌ബാറിനു മുകളിലേക്കു ഗതിതിരിച്ചുവിട്ടു. ഗോളുറപ്പിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയും ലോകവും പകച്ചുനിന്നു നിമിഷം.വീഡിയോ കാണാം