സീരി എയില്‍ ഇന്ന് യുവന്റസിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് റിപോർട്ടുകൾ. കോവിഡ് മൂലം നിർത്തിവെച്ച മത്സരങ്ങൾ പുനരാരംഭിച്ചതോടെ താരങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ മൂന്ന് മത്സരങ്ങള്‍ കളിച്ച റൊണാൾഡോയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം. സാരിയും റൊണാള്‍ഡോയും കൂടെ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാകും വിശ്രമം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകുക‌.ഇന്ന് ലീഗില്‍ ദുര്‍ബലരായ ലീചെയെ ആണ് യുവന്റസ് നേരിടുന്നത്. ലീചെയെ റൊണാള്‍ഡോ ഇല്ലാതെ തന്നെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് സാരിയുടെ വിശ്വാസം.


Ronaldo will not play in the Serie A today