കോവിഡ് വൈറസ് വ്യാപനം മൂലം നിർത്തിവെച്ചതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ ഐബറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വമ്പന്മാരായ റയൽ മാഡ്രിഡ് വിജയിച്ചിരുന്നു. നായകൻ സെർജിയോ റാമോസ് ,ടോണി ക്രൂസ്,മാഴ്‌സെലോ എന്നിവരാണ് ഗോളുകൾ നേടിയത്.പ്രതിരോധക്കോട്ട കാക്കുന്ന നായകൻ സെർജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഗോൾ നേടുന്നതിനായി 70 മീറ്ററാണ് റാമോസ് ഓടിത്തീർത്തത്.ഹസാർഡ് നൽകിയ മനോഹര പാസ്സ് വലയിലേക്ക് നിഷ്പ്രയാസം അടിച്ചുകയറ്റിയ റാമോസ് തന്റെ ഗോളടി മികവ് തുടരുകയും ചെയ്തു.വീഡിയോ കാണാം