ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് 2 ദിവസത്തിന് ശേഷമാണ് പരിശീലകൻ ഗോരന്‍ ഇവാനിസെവികിനും കോവിഡ് സ്ഥിരീകരിച്ചത്. ഗോരന്‍ ഇവാനിസെവിക് നേരത്തെ 2 ടെസ്റ്റുകള്‍ക്ക് വിധേയരായിരുന്നുവെങ്കിലും രണ്ടിന്റേയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. മൂന്നാം ശ്രമത്തില്‍ ഫലം പോസിറ്റീവ് ആണെന്ന് 48 കാരനായ ക്രൊയേഷ്യന്‍ വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.തന്നോട് സമ്പർക്കം പുലര്‍ത്തുന്ന എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും കോവിഡ് -19 ടെസ്റ്റിന് പോകാനും ഗോരന്‍ ഇവാനിസെവിക് അഭ്യര്‍ത്ഥിച്ചു.
Novak Djokovic’s Coach Goran Ivanisevic Tests Positive For Coronavirus