ഇറ്റാലിയൻ ക്ലബായ നാപോളിയുടെ പ്രതിരോധ താരം കൗലിബാലിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ. കൗലിബാലിയെ സ്വന്തമാക്കി ടീമിനെ കൂടുതൽ കരുത്തനാക്കാനാണ് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ളോപ്പിന്റെ പദ്ധതി. ഡച്ച് താരം വിർജിൽ വാൻ ഡിജിക്കിനൊപ്പം ലിവർപൂളിന്റെ പ്രതിരോധത്തെ ശക്തമാക്കാൻ കൗലിബാലിക്കാവുമെന്നാണ് ക്ളോപിന്റെ പ്രതീക്ഷ.എന്നാൽ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.

29 കാരനായ സെനഗലീസ് താരം 2014 മുതൽ നാപോളിക്കൊപ്പമുണ്ട്. നാപോളിക്കായി ഇത് വരെ 174 മത്സരങ്ങളിൽ കൗലിബാലി ബൂട്ടണിഞ്ഞിട്ടുണ്ട്.


Klopp to strengthen defenses; Target Napoli star