കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി തന്നെയായിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ് മാനേജ്‌മന്റ്.
കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുമെന്നും പ്രീ സീസൺ – സൗഹൃദ മത്സരങ്ങൾ കോഴിക്കോട് കളിക്കുമെന്നും ഭാവിയിൽ ഐ എസ് എല്ലിൽ മത്സരങ്ങളുടെ എണ്ണം കൂടുമ്പോൾ ഒന്നോ രണ്ടോ മത്സരങ്ങൾ കോഴിക്കോട് നടത്തിയേക്കുമെന്നും സൂചനയും മാനേജ്‌മന്റ് നൽകിയിട്ടുണ്ട്.ദിവസങ്ങൾക്ക് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചത്.പിന്നീട് സൗഹൃദ മത്സരങ്ങൾ മാത്രമാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുക എന്നും വാർത്തകൾ വന്നു.സംസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്തെ ക്ലബ്ബല്ല മറിച്ച് കേരളത്തിന്റെ സ്വന്തം ക്ലബ്ബാണെന്ന് ബ്ലാസ്റ്റേഴ്‌സ് എന്ന് വ്യക്തമാക്കിയ മാനേജ്‌മന്റ് എന്നും ആരാധകരുടെ കൂടെ നിൽക്കുമെന്നും ഉറപ്പ് നൽകി.