കാൽ മുട്ടിന് പരിക്കേറ്റ് ഒരു വർഷത്തോളം വിശ്രമത്തിലായിരുന്ന റയൽ മാഡ്രിഡിന്റെ സ്പാനിഷ് യുവതാരം മാർക്കോ അസെൻസിയോ കഴിഞ്ഞ ദിവസം നടന്ന വലൻസിയക്കെതിരായ മത്സരത്തിൽ കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.ഇടതു കാൽമുട്ടിലെ ലിഗ്‌മെന്റിന് പരിക്കേറ്റ അസെൻസിയോ തിരിച്ചെത്തിയ മത്സരത്തിൽ ആദ്യ ടച്ചിൽ തന്നെ ഇടതുകാൽ കൊണ്ട് കിടിലൻ വോളിയിലൂടെ ഗോൾ നേടി തന്റെ മടങ്ങിവരവ് അവസ്മരണീയമാക്കി.കഴിഞ്ഞ വർഷം പ്രീ സീസൺ മത്സരത്തിനിടെയാണ് അസെൻസിയോക്ക് പരിക്കേറ്റത്.

പരിക്ക് കാരണം സീസൺ മുഴുവൻ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും കോവിദഃ വ്യാപനം കാരണം ലാ ലീഗ നീട്ടിവെച്ചതോടെയാണ് ഈ സീസണിൽ തന്നെ കളത്തിലിറങ്ങാൻ താരത്തിന് സാധിച്ചു.72 ആം മിനുട്ടിൽ വാൽവെർഡയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ അസെൻസിയോ നിമിഷങ്ങൾക്കകം വലൻസിയ വല കുലുക്കുകയും ചെയ്തു.അസൻസിയോയുടെ ഗോളിന് പുറമെ ബെൻസീമയുടെ ഇരട്ട ഗോളുകളുടെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് വലൻസിയയെ തോൽപ്പിച്ചു.