പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ കൊവിഡ് പരിശോധന നടത്തിയ മുഹമ്മദ് ഹഫീസിനെതിരെ നടപടിക്ക് സാധ്യത. ബോര്‍ഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോര്‍ഡിന്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇതാദ്യമായിട്ടല്ല ഹഫീസ് പിസിബിയെ ധിക്കരിക്കുന്നതെന്നും വസീം ഖാന്‍ പറഞ്ഞു. സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരം അല്ലെങ്കിലും പാക് ടീമിലെ താരമെന്ന നിലയില്‍ പിസിബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഹഫീസിനു ചുമതലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contempt of cricket board; Action against Hafeez likely