യുവന്റസ് താരം ജാനിച്ചും ബാഴ്സയുടെ ഭാവി പ്രതീക്ഷയായ ആര്‍തറും തമ്മിലുള്ള സ്വാപ്പ് ഡീല്‍ പൂര്‍ത്തിയാവാറായി എന്ന് ഗോള്‍.കോമിന്റെ റിപ്പോര്‍ട്ട്.ബാഴ്സ വിടാന്‍ തീരെ താത്പ്പര്യമില്ലാതിരുന്ന ആര്‍തറിനെ സ്വാപ്പ് ഡീലിന് നിര്‍ബന്ധിച്ചത് ബാഴ്സയാണെന്നാണ് വാര്‍ത്ത.ട്രാന്‍സ്ഫര്‍ കണക്കുകള്‍ പുറത്തുവന്നില്ലെങ്കിലും ജാനിച്ചിന് പുറമെ 70 മില്യണ്‍ യൂറോ ആര്‍തറിനെ നല്‍കുന്നതിലൂടെ ബാഴ്സയ്ക്ക് ലഭിക്കും.രണ്ടു വര്‍ഷം മുമ്പ് ബ്രസീലിയന്‍ ക്ലബായ ഗ്രമീറോയില്‍ നിന്നും ബാഴ്സയിലെത്തി ആര്‍തര്‍ ക്ലബിന്റെ ഇതിഹാസ താരം ഇനിയേസ്റ്റയുടെ പകരക്കാരനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.ആര്‍തറിനെ വെച്ച് നോക്കുമ്പോള്‍ പ്രകടനത്തിലും കായികക്ഷമതയിലും ഏറെ പിന്നിലുള്ള ജാനിച്ചിന് ബാഴ്സയില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഇനി കണ്ടറിയണം.യുവന്റസിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്.ആര്‍തര്‍ വരുന്നതോടുകൂടി മധ്യനിരയിലെ തലവേദന മറികടക്കാന്‍ പറ്റും.ആര്‍തറിനെ വില്‍ക്കാനുള്ള കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.ഒരു പക്ഷേ നല്ല ഫോമിലുള്ള താരത്തെ വിറ്റ് സ്വയം കുഴിതോണ്ടുന്ന ബാഴ്സയുടെ സമീപ കാലത്തെ ഏറ്റവും വലിയ അബദ്ധമായിരിക്കും ഈ സ്വാപ്പ് ഡീല്‍.ടീമില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍തര്‍ ഏറെ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ താരത്തിന്റെ തീരുമാനം മാറിയതായി ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ബാഴ്സ.ടെര്‍ സ്റ്റെഗന്‍,മെസ്സി,ഡി ജോങ് ഒഴികെയുള്ള ബാക്കിയെല്ലാവരെയും ബാഴ്സ വില്‍ക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട് .