മലയാളികളുടെ ടിക്ക്ടോക്ക് വീഡിയോ പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സാനിയ മിർസയും ട്രൗസറും സാനിറ്റൈസറും ചേർന്നുള്ള ഒരു കോമഡി സ്കിറ്റ് വീഡിയോ ആണ് സാനിയ തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ട്വിറ്ററിൽ ലഭിക്കുന്നത്.

കടയിലേക്ക് എത്തിയ വ്യക്തി തനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കടക്കാരന് കൈമാറുന്നതാണ് വീഡിയോയുടെ തുടക്കം. സാനിയ മിര്‍സയുടെ ട്രൗസർ എന്ന് എഴുതിയിരിക്കുന്ന കുറിപ്പ് കണ്ട കടക്കാരൻ അത് ആരെഴുതിയതാണെന്ന് സാധനം വാങ്ങാനെത്തിയ ആളോട് ചോദിക്കുമ്പോൾ പിതാവാണെന്ന് മറുപടി. എന്നാൽ അത് സാനിയ മിർസയുടെ ട്രൗസർ എന്നല്ലെന്നും സാനിറ്റൈസർ ആണെന്നും കടക്കാരൻ മറുപട് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു