കൊറോണ വൈറസ് വ്യാപനം കാരണം നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 18 മുതൽ പുനരാരംഭിക്കുകയാണ്.ഇതിനോടനാനുബന്ധിച്ച് താരങ്ങൾ പരിശീലനവും തുടങ്ങി.പരിക്ക് മാറിയെത്തിയ സൂപ്പർ താരങ്ങളുൾപ്പടെ മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലനം ആരംഭിച്ചിട്ടുണ്ട്.യുണൈറ്റഡ് സൂപ്പർ താരം റാഷ്‌ഫോർഡ് പരിക്കിൽ നിന്ന് മോചിതനായി സഹതാരങ്ങളോടൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു.ട്രയിനിങിനിടെ റാഷ്‌ഫോർഡ് പുറത്തെടുത്ത ഒരു സ്കിലാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം.സുന്ദരമായ ഒരു ബാക്ക് ഹീലിലൂടെ സഹ താരത്തിന് പാസ് നൽകിയ റാഷ്‌ഫോർഡിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാഞ്ചസ്റ്റർ യൂണൈറ്റഡിൻെറ ഭാവി താരമാണ് റാഷ്ഫോർഡെന്ന് കരുതുന്നവരാണ് പല ആരാധകരും.22 കാരനായ താരം തങ്ങളുടെ ക്ലബ്ബിനെ പ്രതാപ കാലത്തേക്ക് കൊണ്ടുപോവുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.റാഷ്‌ഫോർഡിന്റെ വീഡിയോക്ക് താഴെ ആരാധകർ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്.ഭാവിയിൽ താരം ബാലൻ ഡി ഓർ നേടുമെന്നാണ് ഒരു ആരാധകൻ ഈ വീഡിയോ ഷെയർ ചെയ്തത് പറഞ്ഞിരിക്കുന്നത്.