ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എഫ്സി ഗോവയുടെ സ്പാനിഷ് താരം കാർലോസ് പെന. സോഷ്യൽ മീഡിയ വഴിയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ബാഴ്സലോണയുടെ യൂത്ത് അക്കാദമിയുടെ വളർന്ന താരം ബാഴ്സയുടെ ബി, സി ടീമുകൾക്കായും കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അൽബേസ്റ്റ, റീക്രീറ്റിവോ, റയൽ വല്ലഡോയ്‌ഡ്‌, ഒവീഡോ, ഗെറ്റാഫെ, ലൊർക, ഐഎസ്എൽ ക്ലബായ എഫ്സി ഗോവ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ലെഫ്റ്റ് ബാക്കായി കരിയർ ആരംഭിച്ച പെന കരിയറിന്റെ അവസാന ഘട്ടങ്ങളിൽ സെന്റർ ബാക്കായും തിളങ്ങിയിട്ടുണ്ട്. 2018 ൽ എഫ്സി ഗോവയിലേക്കെത്തിയ താരം ഗോവയ്ക്കായി 42 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. സ്പെയിൻ അണ്ടർ 19, 20, 21 ടീമുകൾക്കായും ഈ 36 ക്കാരൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

Read also: റൊണാൾഡോ റയലിലേക്ക് മടങ്ങി വരും

Read also: കാൾസ്‌ കുദ്രാറ്റിന് ബംഗളുരുവിൽ പുതിയ കരാർ

Read also: എഫ്സി ഗോവയുടെ മൂന്ന് താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ സിറ്റി എഫ്സി