ഇന്ത്യൻ വംശജനായ ഒമിത് സിംഗിനെ സ്വന്തമാക്കി കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ. ഇന്ത്യൻ വംശജനായ ഒമിത് സിംഗ് ഇറാനിലാണ് ഫുട്ബോൾ കളിച്ച് തുടങ്ങിയത്. ഇറാനിയൻ ഫുട്ബോൾ ക്ലബായ നഫ്ട് മസ്ജിദ് സോലൈമാനിൽ നിന്നാണ് ഈ 29 കാരനെ ഈസ്റ്റ് ബംഗാൾ റാഞ്ചിയത്. വിങ്ങറായും സ്‌ട്രൈക്കറെയും ഒരുപോലെ കളിക്കാൻ കരുത്തുള്ള താരമാണ് ഒമിത് സിംഗ്.

അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ കളിക്കാൻ തയാറെടുക്കുന്ന ഈസ്റ്റ് ബംഗാൾ അവരുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഇന്ത്യൻ വംശജനെ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യതയും ഒമിത് സിംഗ് ഈ ട്രാൻസ്ഫറിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

Highlight: Omid sing, east bengal,