കഴിഞ്ഞ ആഴ്ച്ചയാണ് വ്യാജ പാസ്പ്പോർട്ടുമായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയെ പരാഗ്വേ പോലീസ് പരാഗ്വേയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്തത്.താരത്തിന്റെ കൂടെ മാനേജരും സഹോദരനുമായ റോബെർട്ടോയെയുമാണ് ,വ്യാജ പാസ്പ്പോർട്ട് സഹിതം പോലീസ് അറസ്റ്റ് ചെയ്തത്.തങ്ങളുടെ രാജ്യത്തേക്ക് അതിക്രമിച്ചുകടന്നവർ എന്നാണ് കോടതി ഇരുവരെയും വിശേഷിപ്പിച്ചത്.അന്വേഷണം കഴിയും വരെ ഇരുവരെയും കരുതൽ തടങ്കലിൽ താമസിപ്പിക്കാൻ വിധിച്ച കോടതി രാജ്യപ്രധാനമായ കേസായത് കൊണ്ടാണ് ജാമ്യം നൽകാത്തതെന്നും പറഞ്ഞു.അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ആസ്ഥാനത്ത് 194 തടവുകാർക്കൊപ്പം കഴിയുകയാണ് റൊണാൾഡീഞ്ഞോയും സഹോദരനും .

ആറു മാസങ്ങൾ കൂടുമ്പോൾ ഈ ജയിലിൽ ഫുട്സാൽ ടൂർണമെന്റുകൾ നടക്കാറുണ്ട്.എന്നാൽ റൊണാൾഡീഞ്ഞോ ഉള്ളതുകൊണ്ട് ഇത്തവണത്തെ ടൂർണമെന്റ് നേരത്തെ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ജയിൽ അധികൃതർ.അഞ്ച് തടവുകാരുൾപ്പെടുന്ന ടീമുകളാണ് ഫുട്സാലിൽ പങ്കെടുക്കുക .വിചിത്രമായ ഒരുനിയമവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.റൊണാൾഡീഞ്ഞോയ്ക്ക് ഗോളടിക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന നിയമം.താരത്തിന്റെ മികവിന്റൊപ്പമെത്താൻ മറ്റു തടവുകാരുകൾക്ക് കഴിയില്ല എന്നതുകൊണ്ട് തന്നെയാണ് റൊണാൾഡീഞ്ഞോയ്ക്ക് ഗോൾ അടിക്കാൻ സാധിക്കില്ല എന്ന വിചിത്ര നിയമം ജയിൽ അധികൃതർ മുന്നോട്ടുവെച്ചത്.