ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഡോര്‍ട്ടുമുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.സൂപ്പര്‍ താരം നെയ്മറുടെ തകര്‍പ്പന്‍ പ്രകടനമാണ് പിഎസ്ജിയുടെ വിജയത്തിന്റെ പിന്നില്‍.ആദ്യ പാദത്തില്‍ നെയ്മര്‍ നിര്‍ണ്ണായകമായ എവേ ഗോള്‍ നേടിയിരുന്നു.ഇന്നലെ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് താരങ്ങളെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നെയ്മര്‍ വട്ടംകറക്കി.ഇരുപത്തിയെട്ടാം മിനുറ്റില്‍ ഡി മരിയയുടെ കോര്‍ണറില്‍ ഡൈവിംഗ് ഹെഡ്ഡറിലൂടെ നെയ്മര്‍ പിഎസ്ജിക്ക് ലീഡ് നല്‍കി.ബെര്‍ണാട്ടിന്റെ രണ്ടാമത്തെ ഗോളിന്റെ പിറകിലും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു.ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നെയ്മര്‍ സ്വന്തം ഗോള്‍പോസ്റ്റില്‍ രക്ഷാപ്രവര്‍ത്തിനും മുന്നിലുണ്ടായിരുന്നു.ഗോള്‍ നേടിയതിന് ശേഷം ഡോര്‍ട്ടുമുണ്ട് താരം ഹാലന്‍ഡിന്റെ ഗോളാഘോഷം അനുകരിച്ച നെയ്മര്‍ തന്നയായിരുന്നു മത്സരത്തിലെ ഹീറോ.ഡോര്‍ട്ടുമുണ്ട് സൂപ്പര്‍ താരം സാഞ്ചോയെ ഡ്രിബ്ള്‍ ചെയ്യുന്ന നെയ്മറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.