പത്തു വയസ്സുകാരന് ഡാനിഷാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം.
മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഡാനിഷ് നേടിയ കോര്‍ണര്‍ കിക്ക് ഗോള്‍ വൈറലായിരിക്കുകയാണ്.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഡാനിഷ് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ താരം.ഡാനിഷിന്റെ പിതാവ് അബുഹാഷിം പകര്‍ത്തിയ വീഡിയോ അമ്മ നോവിയ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് മാന്ത്രിക ഗോള്‍ പുറം ലോകമറിഞ്ഞത്.
കോര്‍ണര്‍ കിക്കുള്പ്പടെ ഡാനിഷ് ഫൈനലില്‍ ഹാട്രിക്ക് നേടി.ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന മലയാള സിനിമയില്‍ ഡാനിഷ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അതിന് വേണ്ടി കോര്‍ണര്‍ കിക്ക് ഡയറക്ട് ഗോളാക്കുന്നതിനുള്ള പരിശീലനം ഡാനിഷ് നടത്തിയിരുന്നു.ഐഎം വിജയനുള്‍പ്പടെ പ്രമുഖ താരങ്ങള്‍ ഡാനിഷിന് അഭിനന്ദനവുമായിയെത്തിയിട്ടുണ്ട്.