ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ വമ്പന്‍ തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ സ്വന്തം ആരാധകര്‍ക്ക് നാണം കെടുത്തിയത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകന്‍ ഒഗ്ബച്ചയാണ് മൂന്ന് ഗോളുകളും നേടിയത്.മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ക്കീപ്പര്‍ ടിപി രഹനേഷിന്റെ അബദ്ധങ്ങള്‍ ടീമിന് വിനയായി മാറിയിരുന്നു.കൂടാതെ ഒരു ഗോള്‍ രഹനേഷിന്റെ സംഭാവനയായിരുന്നു.മത്സരത്തിന് ശേഷം പൊട്ടിക്കരയുന്ന രഹനേഷിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.സഹതാരങ്ങളും ആരാധകരും താരത്തെ ആശ്വസിപ്പിക്കുന്നുമുണ്ട്.

വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here