ലോകത്തിലെ തന്നെ ബുദ്ധിമാനായ ഫുട്ബോള്‍ താരമാണ് ഡോണ്‍ ആന്ദ്രസ് ഇനിയേസ്റ്റ എന്ന സ്പാനിഷുകാരന്‍.കളിക്കളത്തില്‍ അയാള്‍ എന്തു ചെയ്യുമെന്നോ എന്തു ചിന്തിക്കുമെന്നോ ആര്‍ക്കും അറിയില്ല.ബാഴ്സയിലും സ്പെയിനിലും ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച ഇനിയേസ്റ്റ ഇപ്പോള്‍ ജാപ്പനീസ് ക്ലബ് വിസ്സെല്‍ കോബയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ പന്തുതട്ടിക്കൊണ്ടിരിക്കുന്നത്.ബാഴ്സലോണയിലെ പ്രകടനം അനുസ്മരിപ്പിക്കും വിധം ഇനിയേസ്റ്റ നല്‍കിയ അസിസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് ഫുട്ബോള്‍ ലോകം.പ്രായം തന്നെ ഒട്ടും തളര്‍ത്തിയിട്ടില്ല എന്ന് ഓരോ മത്സരങ്ങളിലും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇനിയേസ്റ്റ.വീഡിയോ കാണാം;

എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ജൊഹൂറിനെതിരെ ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിസ്സെല്‍ വിജയിച്ചു.കഴിഞ്ഞ മാസം ഇനിയേസ്റ്റയുടെ പ്രകടന മികവിലാണ് വിസ്സെല്‍ കോബെ തങ്ങളുടെ ക്ലബ് ചരിത്രത്തിലെ പ്രഥമ എംപറര്‍ കിരീടം സ്വന്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here