സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും അവൻ ബാഴ്സയുടെ സ്വന്തം താരമാണെന്നും ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കോ യുവന്റസിലേക്കോ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ്‌കോ ടോട്ടിയെയും റോജർ സെനിയെയും പോലെ കരിയറിൽ ഒരു ക്ലബിൽ മാത്രം കളിക്കുന്ന വൺ ക്ലബ് മാൻ ആണ് മെസ്സി. അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് പല ക്ലബുകളുടെയും സ്വപനമാണ്. എന്നാൽ ആ ക്ളബുകൾക്കും അവിടത്തെ പരിശീലകർക്കും അറിയാം മെസ്സി ബാഴ്സ വിടില്ലെന്ന സത്യം. മെസ്സി 14 ആം വയസ്സ് മുതൽ ക്യാംപ്നൗവിൽ ഉണ്ട് അദ്ദേഹത്തിൻറെ കരിയർ അവസാനിക്കും വരെ അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമെന്നും രിവാൾഡോ പറഞ്ഞു. സാധാരണ താരങ്ങൾ കരിയറിന്റെ അവസാന സമയത്തോ അല്ലെങ്കിൽ കൂടുതൽ പണത്തിനോ ചൈനീസ് ലീഗുകളിലും അമേരിക്കൻ ലീഗുകളിലും കളിക്കാറുണ്ട്. എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ കരിയറിലെ അവസാന മത്സരവും ബാഴ്സയോടൊപ്പം തന്നെയായിരിക്കും- റിവാൾഡോ പറഞ്ഞു.

Also read: മെസ്സി പോയാൽ ബാഴ്സയുടെ അവസ്ഥ എന്തായിരിക്കും? ; ഗാർഡിയോളയുടെ ഉത്തരം ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here