സൂപ്പർ താരം നെയ്മർക്കായി പുതിയ ബിഡ് അവതരിപ്പിക്കാനൊരുങ്ങി സൂപ്പർ ക്ലബ് ബാഴ്സ. സമ്മർ വിൻഡോയിൽ വൻ തുക നൽകി നെയ്മറെ ബാഴ്സയിലെത്തിക്കാനാണ് ക്ലബിന്റെ നീക്കം. നെയ്മറെ ടീമിലെത്തിക്കുക വഴി ഇടഞ്ഞ് നിൽക്കുന്ന മെസ്സിയെ അനുനയിപ്പിക്കാൻ എന്ന ലക്ഷ്യം കൂടി ബാഴ്സയ്ക്കുണ്ട്.

2017 ലാണ് 222 മില്യൺ എന്ന റെക്കോർഡ് തുകയ്ക്ക് നെയ്‌മർ പിഎസ്ജിയിലേക്ക് പോയത്. അന്ന് മുതൽ നെയ്മറെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. അന്നൊന്നും നടക്കാതെ പോയ ട്രാൻസ്ഫർ ഈ സമ്മറിൽ എന്ത് വില കൊടുത്തും നടത്താനുള്ള ശ്രമത്തിലാണ് ബാഴ്സ. നേരത്തെ നെയ്മർക്കായി തന്റെ ശമ്പളം പോലും കുറയ്ക്കാൻ തയ്യാറാണെന്ന മെസ്സിയുടെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also read: ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെതിരെ നെയ്മർ കളിച്ചേക്കില്ല

കായിക വാർത്തകൾ ലഭിക്കാൻ ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/HuYKcyD2ouRHlfdI3C927G

LEAVE A REPLY

Please enter your comment!
Please enter your name here