ആറു വർഷം മുമ്പായിരുന്നു ആ സംഭവം.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിൽ ഒന്നര കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് മീശ പോലും മുളക്കാതെ ഒരു പയ്യനെ സ്വന്തമാക്കി.എന്തിനാണ് ഈ താരത്തിന് ഇത്രയും തുക ചിലവാക്കിയത് എന്നായിരുന്നു പലരുടെയും ചോദ്യം.പിന്നീട് നടന്നത് ചരിത്രമാണ്.ജസ്പ്രീത് ബുംറ എന്ന വജ്രായുധത്തിന്റെ വളർച്ച അവിടെ നിന്ന് തുടങ്ങുകയായിരുന്നു.2013 ലാണ് ബുംറ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ അരങ്ങേറുന്നത്.തൊട്ടടുത്ത വർഷമാണ് ഒന്നര കോടി നൽകി മുംബൈ താരത്തെ വീണ്ടും സ്വന്തമാക്കുന്നത്.രണ്ടു വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കൊണ്ട് ബുംറ ഇന്ത്യൻ ടീമിൽ പ്രവേശിച്ചു.19 കാരനായിരുന്ന ബുംറ മുംബൈക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നേടിയാണ് അരങ്ങേറിയത്.ഇന്ത്യൻ ദേശീയ ടീമിന് മുംബൈ ഇന്ത്യൻസ് സംഭാവന ചെയ്ത ഏറ്റവും മികച്ച താരമാണ് ജസ്പ്രീത് ബുംറ.2014 ൽ ഒന്നരകോടിക്ക് ബുംറയെ സ്വന്തമാക്കിയപ്പോൾ നടന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ഷെയർ ചെയ്തിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്

#OnThisDay in 2014…????…and the rest is history! ????????#OneFamily #CricketMeriJaan Jasprit Bumrah

Posted by Mumbai Indians on Thursday, February 13, 2020

പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.മാർച്ച് 29 നാണ് ഐപിഎൽ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here