മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രെയിനിങ്ങിനായാണ് ധോണി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നത്. 2019 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. പിന്നീട് നടന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണി ഉണ്ടായിരുന്നില്ല. ഇതിനിടയിൽ ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു.

ഇന്ത്യൻ ടീമിലെ അസാനിധ്യവും ബിസിസിഐയുടെ കരാറിൽ നിന്നുമുള്ള ഒഴിവാക്കാലുമൊക്കെ ധോണി ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ നിരാശയിലായ ആരാധകർക്ക് സന്തോഷം നൽകുന്നതാണ് ധോണിയുടെ തിരിച്ച് വരവ്.

മാർച്ച് ഒന്നിന് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രെയിനിങ്ങിൽ ക്യാമ്പിൽ പങ്കെടുക്കുമെന്നാണ് റിപോർട്ടുകൾ. ചെന്നൈയുടെ മറ്റു താരങ്ങളായ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, എന്നിവരും ട്രെയിനിങ് ക്യാമ്പിൽ ധോണിയോടൊപ്പം ചേരും.

Also read: എന്തിനാണ് ബുമ്രയെ ഇന്ത്യ ഇത്രയധികം ആശ്രയിക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്കായി ടെലിഗ്രാം ചാനലിൽ ചേരൂ

LEAVE A REPLY

Please enter your comment!
Please enter your name here