മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ലയണൽ മെസ്സി. പത്ത് തവണയാണ് സീസണിൽ മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അർഹനാവുന്നത്. യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിലെ ഉൾപ്പെടുത്തി പ്രമുഖ ഓൺലൈൻ സ്പോർട്സ് മാധ്യമം ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരങ്ങളെ കണ്ടെത്തിയത്.

അഞ്ച് താരങ്ങളാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയവരിൽ രണ്ടാമതുള്ളത്.നെയ്‌മർ,ക്രിസ്റ്റ്യാനോ റൊണാൾഡോ,സിർസോ ഇമ്മൊബിൽ, ടിമോ വേർനെർ,ജോസെലു എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.എട്ട് വീതം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ് ഇവർ സ്വന്തമാക്കിയത്.

മാൻ ഓഫ് ദി മാച്ച് പട്ടിക ഇപ്രകാരം

മെസ്സി – 10 തവണ
നെയ്‌മർ – എട്ട് തവണ
ക്രിസ്റ്റ്യാനോ റൊണാൾഡോ- 8
സിർസോ ഇമൊബൈൽ- 8
ടിമോ വേർനെർ- 8
ജോസേലു-8
ദിമിത്രി പയറ്റ്- 7
ബെൻസിമ- 7
ജൈദൻ സാഞ്ചോ-6

LEAVE A REPLY

Please enter your comment!
Please enter your name here