ചെൽസിയുടെ ബ്രസീലിയൻ വിങ്ങർ വില്യനെ ടീമിലെത്തിക്കാനൊരുങ്ങി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. സമ്മർ ട്രാൻസ്ഫെറിൽ താരത്തെ ടൂറിനിൽ എത്തിക്കാനാണ് യുവന്റസ് പരിശീലകൻ മൗറീസോ സാരിയുടെ ലക്ഷ്യം. നേരത്തെ ചെൽസിയിൽ സാരിയുടെ കീഴിൽ കളിച്ച താരമാണ് വില്ലിയൻ. ഈ ബന്ധമുപയോഗിച്ച് താരത്തെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയും സാരിക്കുണ്ട്.

എന്നാൽ യുവന്റസിലേക്ക് പോകുന്നതിൽ വില്ലിയൻ അതൃപ്തനാണെന്നാണ് റിപോർട്ടുകൾ. ചെൽസിയിൽ ഒരു വർഷം കൂടി കരാർ നീട്ടികിട്ടാനും വില്ലിയൻ ശ്രമം നടത്തുണ്ട്. എന്നാൽ ഹുഡ്‌സൺ ഓടോയ്‌, ഹാകിം സീയെച് എന്നിവർക്ക് മുന്നിൽ വരും സീസണുകളിൽ വില്യന് ചെൽസിയിൽ അവസരം കുറയാനാണ് സാധ്യത.

Also read: പുതിയ കരാറില്ല; നാല് സൂപ്പർ താരങ്ങൾ സീസൺ അവസാനത്തോടെ ചെൽസി വിടും

കൂടുതൽ കായിക വാർത്തകൾക്കായി ടെലിഗ്രാം ചാനലിൽ ചേരൂ

LEAVE A REPLY

Please enter your comment!
Please enter your name here