49 ഇന്ത്യൻ താരങ്ങളും 36 വിദേശ താരങ്ങളും അടക്കം 85 താരങ്ങൾക്കാണ് ഈ സീസണോടെ ഐഎസ്എല്ലിലെ വിവിധ ക്ലബുകളിലായി കരാർ അവസാനിക്കുന്നത്. ജംഷദ്പൂർ എഫ്സിയിലാണ് ഏറ്റവും കൂടുതൽ താരങ്ങൾക്ക് ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്നത്. 12 താരങ്ങളാണ് ജംഷദ്പൂരിൽ നിന്നും സീസണാവസാനത്തോടെ കരാർ പൂർത്തിയാക്കുന്നത്. രണ്ട് താരങ്ങൾ മാത്രം കരാർ അവസാനിപ്പിക്കുന്ന ഹൈദരാബാദ് എഫ്സിയാണ് കരാർ പൂർത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലെ അവസാന സ്ഥാനക്കാർ.

എടു ഗാർഷ്യ, അനസ് എടത്തൊടിക, മോദു സുഗു, കൊറോ, ഗാല്ലഗൊ തുടങ്ങിയ പ്രമുഖർക്കും ഈ സീസൺ അവസാനത്തോടെ അവരുടെ ക്ലബുമായുള്ള കരാർ അവസാനിക്കും. കരാർ അവസാനിക്കുന്ന താരങ്ങളിൽ ഏതൊക്കെ താരങ്ങൾക്ക് അവരുടെ ക്ലബുകൾ പുതിയ കരാറുകൾ നൽകുമെന്നും ആരൊക്കെ മറ്റ് ക്ളബുകളിലേക്ക് കൂടുമാറുമെന്നും വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

ഐഎസ്എല്ലിൽ വിവിധ ക്ലബുകളിലായി കരാർ അവസാനിക്കുന്ന താരങ്ങൾ ആരൊക്കെയാണന്നറിയാം…

ജംഷദ്പൂർ എഫ്സി

അഞ്ച് ഇന്ത്യൻ താരങ്ങളും 7 വിദേശ താരങ്ങളും ഉൾപ്പെടെ 12 താരങ്ങൾക്കാണ് ജംഷദ്പൂരിൽ നിന്നും ഈ സീസണാവസാനം കരാർ അവസാനിക്കുന്നത്. റ്റിരി, മെമോ, സെർജിയോ കസ്റ്റൽ, ഐദർ മോൻറോയ്, ഡേവിഡ് ഗ്രാൻഡെ, റോബിൻ ഗുരുങ്, പിറ്റി, നോയി അക്കോസ്റ്റ, ബികാശ് ജൈറു, മുഹമ്മദ് റഫീഖ് അലി, ജോയ്നർ ലൗറേൻസോ, സന്ദീപ് മാൻഡി എന്നീ താരങ്ങളാണ് ജംഷെദ്‌പൂരിൽ നിന്ന് സീസണവസാനം കരാർ അവസാനിക്കുക.

ബെംഗളൂരു എഫ്സി

നാല് വിദേശ താരങ്ങൾക്കും 7 ഇന്ത്യൻ താരങ്ങൾക്കുമാണ് ബംഗളുരുവിൽ നിന്നും കരാർ അവസാനിക്കുന്നത്. എറിക്ക് പാർത്താലു, ഡിമാസ് ഡെൽഗാഡോ, ഫ്രാൻസിസ്‌കോ നീലി, ആൽബർട്ട് സെറാൻ, ഉദാന്ത സിങ്, നിഷു കുമാർ, സെമ്പി ഹയോകിപ്,കീൻ ലൂയിസ്, യൂജിഗ്സ്റ്റൻ ലിൻഡോ,ഗുർസിമ്രത്ത് സിങ് ഗിൽ,സൗരത് കിമ എന്നിവർക്കാണ് ഈ സീസണാവസാനം കരാർ അവസാനിക്കുക.

എടു ബേഡിയ, മറ്റാർഡോ ഫാൾ,അഹമ്മദ് ജാഹു,കൊറോ,കാർലോസ് പെന എന്നീ അഞ്ച് വിദേശ താരങ്ങൾക്കും മന്ദാർ റാവു ദേശായി,ജാക്കി ചന്ദ് സിങ്,ലാലം പുയിഅ,മുഹമ്മദ് അലി,അമേ രണവാഡേ എന്നീ ആറു ഇന്ത്യൻ താരങ്ങൾക്കും ഗോവയിൽ കരാർ അവസാനിക്കും.

ഒഡീഷ

മാർക്കോസ് ടെബാർ, സിസ്ക്കോ, കാർലോസ് ഡെൽഗാഡോ, ഡിയവാൻഡോ ഡിയഗ്നെ, മാനുവൽ ഓൺവു, എന്നീ അഞ്ച് വിദേശ താരങ്ങളും നാരായൺ ദാസ്, ശുഭം സാരംഗി, സാജിദ് ദൂട്, അങ്കിത് ഭുയ്യാൻ, ആൽബിനോ ഗോമസ് എന്നീ അഞ്ച് ഇന്ത്യൻ താരങ്ങളും ഒഡീഷയിൽ കരാർ പൂർത്തിയാക്കും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

കോമോസ്‌കി, ജോസേ ലിയുഡോ, കൈ ഹീറിങ്‌സ്, ഫെഡറിക്കോ ഗല്ലഗോ, മാർട്ടിൻ ചാവേസ് എന്നീ അഞ്ച് വിദേശ താരങ്ങളും സുബാഷിഷ് റോയ് ചൗധരി, റീഡീം ലാങ്ങ്, റീഗൻ സിങ്, പവൻ കുമാർ സോറം അങ്കാബ എന്നീ അഞ്ച് ഇന്ത്യൻ താരങ്ങളും സീസണാവസാനം കരാർ പൂർത്തിയാക്കും.

അനിരുദ്ധ് താപ്പ, ജെജെ, കരഞ്ജിത് സിങ്ങ്, ജെറി, ജർമൻ പ്രീത് സിങ്, ലാൽദിൻലിന രൻദെലി, സഞ്ജീബൻ ഘോഷ് എന്നീ ഏഴ് ഇന്ത്യൻ താരങ്ങൾക്ക് ഈ സീസൺ അവസാനം ചെന്നൈയിനുമായുള്ള കരാർ അവസാനിക്കും. ഏലി സാബിയ, ആന്ദ്രേ ഷേംബ്രി, മസീഹ് സൈഗാനി എന്നിവരാണ് കരാർ അവസാനിക്കുന്ന വിദേശ താരങ്ങൾ.

എടികെ

എടു ഗാർഷ്യ, ആർഗസ് ഗാർഷ്യ, പ്രഭീർ ദാസ്, അനസ് എടത്തൊടിക, സെഹ്‌നാജ് സിങ്ങ്, ബൽവന്ത് സിങ്, പ്രണോയ് ഹാൽഡർ, ഹിതേഷ് ശർമ്മ എന്നീ രണ്ട് വിദേശ താരങ്ങൾക്കും ആറു ഇന്ത്യൻ താരങ്ങൾക്കുമാണ് ഈ സീസണാവസാനം എടികെയിൽ കരാർ അവസാനിക്കുന്നത്.

മുംബൈ സിറ്റി എഫ്സി

മുഹമ്മദ് ലാർബി, മോദു സുഗു, സെർജി കെവിൻ, സുബാഷിഷ് ബോസ്, കീനൻ അൽമേഡ എന്നിവർക്കാണ് മുംബൈയിൽ നിന്നും കരാർ അവസാനിക്കുക

കേരളാ ബ്ലാസ്റ്റേഴ്‌സ്

മുസ്ഥഫ ഗിനിങ് എന്ന ഒറ്റ വിദേശ താരത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും സീസൺ അവസാനം കരാർ അവസാനിക്കുന്നത്. പ്രശാന്ത്, ഷിബിൻ രാജ്, ഡാരെൻ കൽഡേര, ഹോളിച്ചരൻ, ലാൽരുവാത്താര എന്നീ ഇന്ത്യൻ താരങ്ങൾക്കും ബ്ലാസ്റ്റേഴ്സിൽ നിന്ന് ഈ സീസണിൽ കരാർ അവസാനിക്കും.

ഹൈദരബാദ് എഫ്സി

മാത്യു കില്ലഗൻ, അജയ് ഛേത്രി എന്നിവർക്കാണ് ഹൈദരാബാദിൽ നിന്നും കരാർ അവസാനിക്കുക.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here