മാർച്ച് 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാമത്തെ പതിപ്പിന് തുടക്കമാവുക.നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.ടീമുകൾ തങ്ങളുടെ മത്സരക്രമം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.29 ന് തുടങ്ങുന്ന ടൂര്ണമെന്റ് മെയ് 17 നാണ് അവസാനിക്കുക.അതേസമയം ഐസിസിയുടെ മീറ്റിംഗും മാർച്ച് 29 ന് നടത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.ദുബായിൽ വെച്ച് നടക്കുന്ന ഐസിസി വാർഷിക മീറ്റിംഗ് മാറ്റിവെക്കാൻ ബിസിസിഐ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും യോഗം മാറ്റിവെക്കാൻ ഐസിസി തയ്യാറല്ല എന്നാണ് റിപ്പോർട്ട്.അങ്ങനെയാണെങ്കിൽ ഐപിഎൽ മാറ്റിവെക്കേണ്ടിവരുമെന്നുറപ്പാണ്.കാരണം ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഉൾപ്പടെയുള്ളവർക്ക് ഐസിസി യോഗത്തിൽ പങ്കെടുക്കേണ്ടത് നിരബന്ധമായതിനാൽ ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരാവാൻ സാധ്യമല്ല.അതുകൊണ്ട് തന്നെ ഐപിഎൽ മാറ്റിവെക്കുമെന്ന് ഉറപ്പാണ്.