ഇതിഹാസ താരം സ്റ്റീവൻ ജെറാർഡ് പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങാൻ ആൻഫീൽഡിലുണ്ടാവുമോ എന്ന ചോദ്യമാണ് ഓരോ ലിവർപൂൾ ആരാധകന്റെയും മനസ്സിലുള്ളത്.ഐതിഹാസികമായ കരിയറിൽ പ്രീമിയർ ലീഗ് കിരീടം പലതവണയാണ് ജെറാർഡിൽ നിന്നും കൈവിട്ടുപ്പോയത്.എന്നാൽ അത്തരമൊരു നീക്കത്തിന്ന് സാധ്യതയില്ലായെന്നാണ് ലിവർപൂൾ സിഇഒ പീറ്റർ മൂർ പറയുന്നത്.

GLASGOW, SCOTLAND – JULY 12: Steven Gerrard manager of Rangers looks on during the UEFA Europa League Qualifying Round match between Rangers and Shkupi at Ibrox Stadium on July 12, 2018 in Glasgow, Scotland. (Photo by Jan Kruger/Getty Images) *** Local Caption *** Steven Gerrard

മൂന്ന് വർഷം മുമ്പ് പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞ ജെറാർഡ് ഇപ്പോൾ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ പരിശീലകനാണ്.ജെറാർഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിന് തിരിച്ചുവരാൻ വേണ്ടി ടീമിലെ കളിക്കാരെ ഒഴിവാക്കുന്നത് ശരിയാണോ എന്ന് മൂർ ചോദിക്കുന്നു.ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്കാണ് ലിവർപൂൾ കുതിച്ചുകയറുന്നത്.