സീസൺ അവസാനം നാല് താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ചെൽസി. ഹകീം സീയെച്ചിനെ അടുത്ത സീസണിലേക്ക് സ്വന്തമാക്കിയതിന് പിന്നാലെയാണ് നാല് താരങ്ങൾ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് ചെൽസി അറിയിച്ചത്. ഫ്രഞ്ച് താരം ഒലിവർ ജിറൂദ്, സ്പാനിഷ് താരം പെഡ്രോ, ബ്രസീലിയൻ വിങ്ങർ വില്യൻ, ബെൽജിയം സ്‌ട്രൈക്കർ മിച്ചി ബാറ്റുശായി എന്നീ നാല് താരങ്ങളാണ് സീസൺ അവസാനത്തോടെ സ്റ്റാംഫോർഡ് ബ്രിഡ്ജിനോട് വിട പറയുക. നാല് താരങ്ങൾക്കും സീസൺ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കും. താരങ്ങളുമായി പുതിയ കരാറിൽ എത്തണ്ടെന്നാണ് പരിശീലകൻ ലംപാടിന്റെ തീരുമാനം.

നിലവിൽ യുവതാരങ്ങളെ വെച്ച് ലാംപാർഡ് ചെൽസിയെ മികച്ച ടീമായി വളർത്തുന്നുണ്ട്. കൂടുതൽ യുവതാരങ്ങളെ ചെൽസി സമ്മർ വിൻഡോയിൽ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also read: സീയെച് ചെൽസിയിലേക്ക്

കായിക വാർത്തകൾ ലഭിക്കാൻ ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/HuYKcyD2ouRHlfdI3C927G

LEAVE A REPLY

Please enter your comment!
Please enter your name here