കാറ്റടിച്ച് ബൈയിൽസ് വീണാൽ ഔട്ടാവുമോ?. ഔട്ടാകില്ല എന്നാണ് ഉത്തരം. ഇങ്ങനെയൊരു ചോദ്യത്തിന് കാരണം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ നടന്ന സംഭവമാണ്. ബിഗ് ബാഷിൽ സിഡ്‌നി സിക്‌സേഴ്സും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിലാണ് സംഭവം.

മത്സരത്തിൽ മെൽബൺ സ്റ്റേഴ്സിന്റെ പാക് ബൗളർ ഹാരിസ് റൗഫിനെ നേരിട്ടത് സിഡ്‌നിയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്താണ്. മത്സരത്തിലെ എട്ടാം ഓവറിലെ നാലാം പന്തിൽ ഹാരിസ് റൗഫ് എറിഞ്ഞ ബൗൺസറിൽ നിന്ന് സ്റ്റീവ് സ്മിത്ത് ഒഴിഞ്ഞ് മാറവെ ബെയ്‌ൽസ്‌ വീണു. സ്മിത്ത് ഹിറ്റ് വിക്കറ്റായതാണ് എന്ന് കരുതി മെൽബൺ സ്റ്റേഴ്സിന്റെ താരങ്ങളും ആഘോഷം തുടങ്ങി.

എന്നാൽ സത്യത്തിൽ സ്‌മിത് ഹിറ്റ് വിക്കറ്റ് ആയതല്ല പകരം കാറ്റടിച്ച് ബൈയിൽസ് വീണതാണെന്ന് മൂന്നാം അമ്പയറുടെ സഹായത്തിൽ ഗ്രൗണ്ട് അമ്പയർ വിധിച്ചു. സംഭവത്തിന്റെ വീഡിയോ കാണാം

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here