സ്‌ട്രൈക്കറെ തേടിയുള്ള ബാഴ്സയുടെ ശ്രമങ്ങൾ ഡെൻമാർക്ക്‌ തരത്തിലേക്ക്. സ്പാനിഷ് ക്ലബ് സിഡി ലഗാൻസിന്റെ ഡെൻമാർക്ക്‌ സെൻട്രൽ മിഡ്ഫീൽഡർ മാർട്ടിൻ ബ്രൈത്വൈറ്റിനെ സ്വന്തമാക്കാനാണ് ബാഴ്സ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്. 28 കാരനായ താരം സീസണിൽ ഇത് വരെ ലഗാൻസിനായി 24 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്. താരത്തെ ഉടൻ ക്യാമ്പ്നൗവിൽ എത്തിക്കാനാണ് ബാഴ്സയുടെ ശ്രമം.

Image result for martin braithwaite

മുന്നേറ്റ നിരയിലെ പരിക്കുകൾ ബാഴ്‌സയെ നിലവിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉസ്മാൻ ടെമ്പേലെ, ലൂയി സുവാരസ് എന്നീ താരങ്ങൾ നിലവിൽ പരിക്കിന്റെ പിടിയിലാണ്. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങൾ വരാനിരിക്കെ മുന്നേറ്റനിരയിൽ കാര്യമായ ബാക്ക്അപ്പുകൾ ഇല്ലാത്തത് ബാഴ്‌സയെ വലയ്ക്കും. ഈ സാഹചര്യത്തിലാണ് പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചത്.

Image result for dembele injury

മുന്നേറ്റ നിരയിൽ ബാക്ക്അപ്പുകൾ ഇല്ലാത്തത് സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ളവരുടെ ഫിറ്റ്നസിന് ബാധിക്കുമെന്ന് ബാഴ്സ പരിശീലകൻ സെയ്ത്യൻ നേരത്തെ വ്യകത്മാക്കിയിരുന്നു. മെസ്സിയെ വെച്ച് കൂടുതൽ റിസ്കെടുക്കാനാവില്ലെന്നും പുതിയ സ്‌ട്രൈക്കറെ ഉടൻ ടീമിലെത്തിക്കുമെന്നും സെയ്ത്യൻ പറഞ്ഞിരുന്നു.

read also: മെസ്സിക്ക് ഈ ഫോമിൽ ഇനിയെത്ര നാൾ കളിക്കാനാവും?; ഉത്തരവുമായി പുയോൾ