ഋഷഭ് പന്ത് എത്ര മോശം പ്രകടനം കാഴ്ച വെച്ചാലും സഞ്ജുവിനെ ബിസിസിഐ പരിഗണിക്കില്ല എന്ന കാര്യം ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. പന്ത് മോശം ഫോമിലുള്ളപ്പോഴും സഞ്ജുവിന് വെള്ളം കൊണ്ട് വരാൻ മാത്രമായിരുന്നു നിയോഗം. ആദ്യ ടി20 മത്സരത്തിന് ശേഷം സഞ്ജു രണ്ടാം ടി20 മത്സരം കളിക്കുമ്പോൾ അഞ്ച് വർഷത്തെ ഇടവേള ഉണ്ടായിരുന്നു.

ഓസീസിനെതിരായ ആദ്യ മത്സരത്തിൽ ഋഷഭ് പന്തിന് പരിക്കേറ്റപ്പോൾ പകരക്കാരനായി സഞ്ജു വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ ബിസിസിഐ പകരക്കാരനായി കൊണ്ട് വന്നത് ആന്ധ്രാ വിക്കറ്റ് കീപ്പർ കെഎസ് ഭരതിനെയായിരുന്നു.

കഴിവുണ്ടായിട്ടും കാര്യമായ അവസരങ്ങൾ പോലും നൽകാതെ സഞ്ജുവിനെ പുറത്തിരുത്തുന്നതിൽ ഒരുപാട് വിമർശങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്നെ തഴഞ്ഞതിൽ ഒരു പ്രതികരണവും സഞ്ജു നടത്തിയിരുന്നില്ല. എന്നാലിപ്പോൾ സഞ്ജുവിന്റെ പുതിയ ട്വീറ്റ് ചർച്ചയാവുകയാണ്.

കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലൂടെ ഒരു ‘കോമ’യാണ് സഞ്ജു പോസ്റ്റ് ചെയ്തത്. എന്നാൽ ആ കോമ സഞ്ജുവിന്റെ പ്രതിഷേധമാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ടീമിൽ നിന്ന് ഒഴിവാക്കിയതിന് സഞ്ജു ‘കോമ’ പ്രതിഷേദമറിയിച്ചെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here