ഐസിസിയുടെ 2019 ലെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഓസിസ് പേസർ പാറ്റ് കമ്മിൻസ്. മാർനസ് ലാബുഷെയ്ൻ തുടങ്ങിയ ബാറ്റിംഗ് വിസ്മയങ്ങളെ പിന്നിലാക്കിയാണ് കമ്മിൻസ് ഈ പുരസ്‌കാരം നേടിയത്.

2019 ൽ മികച്ച പ്രകടനമാണ് കമ്മിൻസ് കാഴ്ച വെച്ചത്. പോയ വർഷത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊയ്ത താരമാണ് കമ്മിൻസ്. 99 വിക്കറ്റുകളാണ്‌ കമ്മിൻസ് 2019 ൽ വീഴ്ത്തിയത്. ഏകദിനത്തിൽ നേടിയ 31 വിക്കറ്റും ടി20 യിൽ നേടിയ ഒമ്പത് വിക്കറ്റുകളും ഇതിൽ പെടും. 2019ല്‍ അമ്പത് ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ കമ്മിന്‍സ് ചാര്‍ലി ടര്‍ണര്‍ക്ക് ശേഷം വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ഓസീസ് പേസര്‍ എന്ന നേട്ടവും പേരിലാക്കി. കരിയറിലാകെ 28 ടെസ്റ്റുകളില്‍ നിന്ന് 134 വിക്കറ്റും 58 ഏകദിനങ്ങളില്‍ 96 വിക്കറ്റും 25 ടി20കളില്‍ 32 വിക്കറ്റും കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here