ക്രിക്കറ്റിൽ മാന്യതയുടെ പര്യായമാണ് ന്യൂസിലാൻഡ്. കളിക്കളത്തിൽ അതിരു വിട്ട പ്രകടങ്ങൾക്കൊന്നും കിവീ താരങ്ങൾ മുതിരാറില്ല. എന്തിനേറെ പറയുന്നു 2019 വേൾഡ് കപ്പിലെ വിവാദമായ സൂപ്പർ ഓവറിൽ കിരീടം നഷ്ടമായിട്ട് പോലും കിവികൾ മാന്യത കൈവിട്ടിട്ടില്ല. ഇത്തരം മാന്യതയുടെ ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി വാങ്ങിയവരാണ് ന്യൂസിലൻഡ് താരങ്ങൾ.

എന്നാലിപ്പോൾ ചേട്ടന്മാരെ പോലെ അനിയന്മാരും ക്രിക്കറ്റ് ലോകത്ത് മാന്യതയുടെ പേരിൽ കൈയ്യടി നേടുകയാണ്. സൗത്ത് ആഫ്രിക്കയിൽ വെച്ച് നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലാണ് സംഭവം. ലോകകപ്പിൽ പരിക്കേറ്റ് നടക്കാൻ പോലുമാവാത്ത വെസ്റ്റ് ഇൻഡീസ് താരം കിർക്ക് മക്കൻസിയെ തോളിലേറ്റി നടന്നാണ് കിവി താരങ്ങളായ ജെസ്സി ടേഷ്‌കോഫും ജോയ് ഫീൽഡും ചേട്ടന്മാരുടെ പാത പിൻപറ്റിയത്.

നേരത്തെ പേശി വലിവിനെ തുടർന്ന് മക്കൻസി റിട്ടേർഡ് ഹാർട്ടായിരുന്നു. തുടർന്ന് മത്സരത്തിൽ ഒമ്പതാം വിക്കറ്റും നഷ്ടമായതോടെയാണ് മക്കൻസി വീണ്ടും കളത്തിലിറങ്ങിയത്. എന്നാൽ രണ്ടാം വരവിൽ ആദ്യ പന്തിൽ തന്നെ മക്കൻസി പുറത്താവുകയായിരുന്നു. തുടർന്ന് പേശി വലിവിനെ തുടർന്ന് താരത്തിന് കളം വിടാനാവാത്തതോടെയാണ് ന്യൂസിലൻഡ് താരങ്ങൾ സഹായവുമായത്തെയത്.

മത്സരത്തിൽ മക്കൻസിയുടെ 99 റൺസിന്റെ പിൻബലത്തിൽ വെസ്റ്റ് ഇൻഡീസ് 238 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് രണ്ട് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

മത്സരഫലത്തേക്കാൾ ശ്രാദ്ധയാകർഷിച്ചത് ന്യൂസിലൻഡ് താരങ്ങളുടെ പ്രവർത്തനത്തിനാണ്. രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾ താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

വീഡിയോ കാണാം

Highlites: newziland under 19 team

LEAVE A REPLY

Please enter your comment!
Please enter your name here