ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണിലേക്കായി രണ്ട് യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയിരിക്കുന്നത്. ഹൈദരബാദ് എഫ്സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ രോഹിത് കുമാറിനെയും ഐലീഗ് ക്ലബായ ട്രായു എഫ്സിയുടെ സന്ദീപ് സിങ്ങിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

23 കാരനായ രോഹിത് കുമാർ രണ്ട് വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 24 കാരനായ സന്ദീപ് സിങ് നേരത്തെ എടികെ സ്‌ക്വാഡിൽ ഉണ്ടായിരുന്ന താരമാണ്. എടികെയിൽ അവസരം കുറഞ്ഞതോടെയാണ് താരം ട്രായു എഫ്സിയിലേക്ക് മടങ്ങിയത്. ഇരു അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയുള്ളു.

രണ്ട് യുവതാരങ്ങളെ ടീമിലെത്തിക്കുന്നത് കൂടാതെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മിന്നും പ്രകടനം കാഴ്ച വെച്ച ജെസ്സെൽ കാർനിയൊരയ്ക്ക് 3 വർഷത്തെ കരാർ കൂടി ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. പുതിയ കരാർ പ്രകാരം ജെസ്സെൽ 2023 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും.

അതെ സമയം ബ്ലാസ്റ്റേഴ്‌സ് നിരയിൽ അവസരം കുറഞ്ഞ ലാൽരുവാത്താര ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടും. മുംബൈ സിറ്റി എഫ്സിയിലേക്കാണ് താരം കൂടുമാറുന്നത്. നേരത്തെ മുംബൈ നിരയിലെ സൗവിക് ചക്രവർത്തിയെ ഹൈദരബാദ് എഫ്സിയും സുബാഷിഷ് ബോസിനെ എടികെയും സ്വന്തമാക്കിയിരുന്നു. ഇരു താരങ്ങളും അടുത്ത സീസണിൽ മുംബൈ വിടുന്നതോടെ മുംബൈയിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലാൽരുവാത്താര.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz