സാക്ഷാൽ ലയണൽ മെസ്സി ഇല്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിനുമുണ്ട് ഒരു മെസ്സി. റാഫേൽ മെസ്സി ബോളി. ഇനിയിപ്പോൾ മെസ്സി മാത്രമല്ല റൊണാൾഡോയും ബ്ലാസ്റ്റേഴ്സിൻ സ്വന്തം. ഈസ്റ്റ് ബംഗാളിന്റെ ഗോവൻ മുന്നേറ്റനിര താരമായ റൊണാൾഡോ ഒലിവേരയെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. താരം അടുത്ത സീസണോടെ ബ്ലാസ്റ്റേഴ്സിൽ ചേരും. റൊണാൾഡോ ഒലിവേരയുടെ വരവ് വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ.

22 കാരനായ ഗോവൻ താരം സാൽഗോക്കറിലൂടെയാണ് കളി പഠിക്കുന്നത്. 2017 ൽ സാൽഗോക്കറിന്റെ സീനിയർ ടീമിൽ ഇടം നേടിയെങ്കിലും അവസരം ലഭിച്ചില്ല. 2019 ൽ താരം കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബാഗാളിലേക്ക് കൂടുമാറുകയായിരുന്നു. ഈസ്റ്റ് ബാഗാളിലും അവസരം ലഭിക്കാതെ വന്നതോടെയാണ് താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈസ്റ്റ് ബാഗാളിനായി ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് താരം ബൂട്ടണിഞ്ഞത്.

അടുത്ത സീസണിലേക്ക് മികച്ച മുന്നൊരുക്കം നടത്തുന്ന ബ്ലാസ്റ്റേഴ്സിന് റൊണാൾഡോ ഒലിവേരയുടെ വരവ് ഗുണകരമാവുമെന്നാണ് കണക്ക് കൂട്ടൽ. ഗോവ പ്രൊ ലീഗ് ഫുട്ബോളിലെ ടോപ് സ്‌കോറർ കൂടിയായിരുന്നു റൊണാൾഡോ ഒലിവേര.

LEAVE A REPLY

Please enter your comment!
Please enter your name here