കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ തോറ്റതിന് ശേഷം ഇന്ത്യക്കുവേണ്ടി ഒരു കളി പോലും ധോണി കളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരം ധോണിയാണ്. വാങ്കഡെയില്‍ നടന്ന ആസ്‌ട്രേലിയക്കെതിരായ ഏകദിനവും അത് തെളിയിച്ചു. ആരാധകരുടെ ധോണി വിളി സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിംങാവുകയും ചെയ്തു.

ധോണി ആരാധകര്‍ എന്തുകൊണ്ടാണ് പന്തിനെ ഇത്രയേറെ വെറുക്കുന്നത് എന്നാണ് പലരും ചോദിക്കാറ്. എന്നാല്‍ അതങ്ങനെയല്ലെന്നും പന്തിന് പകരം കെ.എല്‍ രാഹുല്‍ വന്നപ്പോഴും ഓര്‍മ്മ ധോണിയെക്കുറിച്ചാണെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്.

ആരാധകരുടെ ധോണി വിളിയില്‍ നേരത്തെ കോലി പോലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പന്ത് ചെറിയ തെറ്റുകള്‍ വരുത്തുമ്പോള്‍ പോലും ധോണി… ധോണി എന്ന് ആര്‍പ്പുവിളിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മുമ്പ് പറഞ്ഞത്.