വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്‌സി അണിയുമെന്ന ആരാധകരുടെ പ്രതക്ഷകൾക്ക് നിറം കെടുത്തി നായകൻ വിരാട് കൊഹ്‌ലി. ടി20 ലോകകപ്പിന് മുന്നോടിയായി ടീമിൽ വലിയ അഴിച്ച് പണികൾ ഉണ്ടാവില്ലെന്നും സഞ്ജുവിന് പകരം പന്തിനെ തന്നെ ആദ്യ ഇലവനിൽ ഉൾപെടുത്തുമെന്നുള്ള സൂചനയാണ് നായകൻ കോഹ്ലി നൽകുന്നത്. ഋഷഭ് പന്തിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് കൊഹ്‌ലി വ്യക്തമാക്കി.

അതെ സമയം പരിക്കേറ്റ ശിഖർ ധവാന് പകരം സഞ്ജു ഓപ്പണറായി ഇറങ്ങുമെന്ന സൂചനയുമുണ്ട്. എന്നാൽ സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വെച്ച കെഎൽ രാഹുലിന് പകരം സഞ്ജുവിന് ഓപ്പണർ സ്ഥാനം നൽകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz