ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത് . പരിക്കിനെ തുടർന്നാണ് താരം പുറത്തായത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പരുക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.കഴിഞ്ഞ മത്സരത്തില്‍ ധവാന്‍ ഓസിസീനെതിരെ സെഞ്ച്വറി നേടിയിരുന്നു.ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുല്‍ ഓപ്പണറായി ഇറങ്ങും.